ലണ്ടന്‍: ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി . ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടത്. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമണ്‍സിന് പിന്നാലെ ഉപരിസഭയായ ഹൗസ് ഒഫ് ലോര്‍ഡ്സും ബോറിസ് ജോണ്‍സന്റെ ബില്‍ തള്ളി. കരാറില്ലാത്ത ബ്രെകിസ്റ്റും (നോ ഡീല്‍) ഒക്ടോബര്‍ 15ന് പൊതുതിരഞ്ഞെടുപ്പിനുള്ള നീക്കവും പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി.
Read Also : മാളയിൽ ടീനേജ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു പെൺവാണിഭം നടത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റില്‍
രണ്ട് ദിവസത്തിനുള്ളിലെ ബോറിസ് ജോണ്‍സന്റെ മൂന്നാം തോല്‍വിയാണിത്. പൊതു തിരഞ്ഞെടുപ്പ് നടത്താനായി പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാന്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പില്‍ സര്‍ക്കാരിനു 298 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് ഹൗസ് ഒഫ് ലോര്‍ഡ്സ്, ബോറിസ് ജോണ്‍സണിന്റെ ബില്‍ തള്ളിയത്. പ്രതിപക്ഷ എം.പിമാരും വിമത കണ്‍സര്‍വേറ്റീവ് എം.പിമാരും ചേര്‍ന്നാണ് പ്രധാനമന്ത്രിയുടെ ബില്ലിനെ പരാജയപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിന് ബില്‍ വീണ്ടും ഹൗസ് ഒഫ് കോമണ്‍സിന്റെ പരിഗണനയ്ക്ക് വരും. കരാറില്ലാതെ ബ്രക്‌സിറ്റ് വിടാനുള്ള നീക്കം തടയുന്നതിനുള്ള പ്രതിപക്ഷ പ്രമേയം നേരത്തെ പാസായിരുന്നു. ഇതോടെ നോ ബ്രെക്സിറ്റ് ഡീല്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കാനുള്ള ബോറിസ് ജോണ്‍സണിന്റെ ശ്രമം പരാജയപ്പെട്ടു.
അതേസമയം, സെപ്തംബര്‍ 9 മുതല്‍ ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ധാരണപ്രകാരം ഒക്ടോബര്‍ 31നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്.
Post Your Comments