ഗുണ്ടൂര്‍: 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മങ്കയമ്മയ്ക്ക് ഇരട്ടക്കുട്ടികള്‍. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശി എരമാട്ടി മങ്കയമ്മയാണ് 74-ാമത്തെ വയസില്‍ അമ്മയായത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടി പ്രസവിച്ച സ്ത്രീ എന്ന റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് മങ്കയമ്മ. 2016ല്‍ 70-ാം വയസില്‍ അമ്മയായ പഞ്ചാബ് സ്വദേശി ദല്‍ജിന്ദേര്‍ കൗര്‍ ആയിരുന്നു ഇക്കാര്യത്തിലെ മുന്‍ റെക്കാഡുകാരി. വിവാഹം കഴിഞ്ഞ് 54 വര്‍ഷം കഴിഞ്ഞിട്ടും മക്കള്‍ ഇല്ലാതിരുന്ന ദുഃഖത്തിലായിരുന്നു മങ്കയമ്മയും ഭര്‍ത്താവായ എണ്‍പതുകാരന്‍ ഇ.രാജ റാവുവും.
READ ALSO: കെഎസ്‌യു ജയിക്കാതിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്എഫ്ഐ നേതാവ്: തൃശൂര്‍ ലോ കോളജിൽ നാടകീയ രംഗങ്ങൾ
ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ച മങ്കയമ്മ അതുല്യ നഴ്സിങ് ഹോമില്‍ വച്ചാണ് ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കിയത്. നാലു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും മക്കളും പൂര്‍ണ ആരോഗ്യത്തിലാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സനകയ്യാല ഉമാശങ്കര്‍ പറഞ്ഞു. മങ്കയമ്മയുടെ പ്രായം കണക്കിലെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭധാരണത്തിന്റെ എട്ടാം മാസത്തില്‍ നടത്തുന്ന ആചാരമായ സീമന്തം നടത്തണമെന്ന് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കുറച്ച് നാള്‍ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒടുവില്‍ പ്രസവത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് മങ്കയമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം സീമന്തം ആഘോഷിച്ചു.
REAED ALSO: കെഎസ് യു സ്ഥാനാര്‍ത്ഥി ജയിക്കുമെന്നായപ്പോള്‍ പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്ഐ നേതാവ്
തന്റെ അയല്‍ക്കാരി 55ാം വയസില്‍ ഐ.വി.എഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം നടത്തിയത് അറിഞ്ഞതോടെയാണ് മങ്കമ്മയും ആശുപത്രിയില്‍ എത്തിയത്. 25 വര്‍ഷം മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ചിരുന്നുവെങ്കിലും മങ്കമ്മ തോറ്റ് മടങ്ങാന്‍ തയ്യാറായിരുന്നില്ല. പൂര്‍ണ ആരോഗ്യവതിയായിരുന്നതിനാല്‍ ഗര്‍ഭധാരണത്തിന് മറ്റ് തടസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഐ.വി.എഫിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മങ്കയമ്മ ഗര്‍ഭം ധരിച്ചുവെന്നും ആരോഗ്യനില സ്ഥിരമായി നിരീക്ഷിക്കാന്‍ മൂന്നു ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ടായിരുന്നു.
Post Your Comments