തമിഴ് നടന്‍ സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന ഏതാനും പേര്‍ക്കൊപ്പം ഒരു പള്ളിയിലേക്ക് പ്രവേശിക്കുന്ന വീഡിയോ ഉപയോഗിച്ചുകൊണ്ടാണ് ഈ പ്രചാരണം നടക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തൊപ്പി ധരിച്ച് സൂര്യ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതും അതുകഴിഞ്ഞ് പുറത്തേക്ക് പോകുന്നതും കാണാം.
എന്നാൽ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും ഇതിന് പിന്നാലെ ഉയരുന്ന വാദങ്ങള്‍ തികച്ചും സത്യവിരുദ്ധമാണ്. ഈ വീഡിയോ 2013ലാണ് ഷൂട്ട് ചെയ്തത്.സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ക്ഷണപ്രകാരമാണ് സൂര്യ ആന്ധ്രാ പ്രദേശിലെ കാദപ്പ നഗരത്തിലെ അമീര്‍ പീര്‍ ദര്‍ഗ എന്ന മുസ്‌ളീം പള്ളി സന്ദര്‍ശിക്കുന്നത്.
തന്റെ സിനിമ ‘സിംഗം 2’ വിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സൂര്യ പള്ളി സന്ദര്‍ശിച്ചത്. ഈ വീഡിയോ ‘സൂര്യ മതം മാറി’ എന്ന വാദത്തിന്റെ അകമ്പടിയോടെ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. ഈ അടുത്ത സമയത്തു ഇത് വീണ്ടും പ്രചരിക്കാൻ തുടങ്ങി. ഇപ്പോൾ വാട്സാപ്പിൽ ഇത് വൈറലാണ്.
Post Your Comments