Latest NewsNewsDevotional

മഹാവിഷ്ണുവിന് പൂജ ചെയ്യുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതൊരു പൂജാ കര്‍മങ്ങളും അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ പാലിച്ചിരിക്കണം. തെറ്റായ രീതിയില്‍ ചെയ്താല്‍ അത് ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ഉണ്ടാക്കുകയെന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ത്രിമൂർത്തികളിൽ പ്രധാനിയും, മധ്യസ്ഥനുമായ ഭഗവാൻ സാക്ഷാൽ മഹാവിഷ്ണുവിനു പൂജ ചെയ്യുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ടതും, ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.

also read : ശുഭകാര്യങ്ങള്‍ക്ക് ഗണപതിഹോമം : ഇക്കാര്യങ്ങള്‍ അറിയുക

ഒരിക്കലും ഭക്ഷണ ശേഷം മഹാവിഷ്ണുവിന് പൂജ ചെയ്യുവാന്‍ പാടുള്ളതല്ല. രാവിലെ കുളിച്ച ശേഷം മാത്രം പൂജാ കര്‍മങ്ങള്‍ ചെയ്യുക. ഇതിനു ആവശ്യമായ പൂക്കള്‍ മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങരുത്. സ്വന്തമായി വാങ്ങിയവയോ സ്വന്തം പറമ്പില്‍ നിന്ന് എടുത്തവയോ ആകണം. ക്ഷേത്രത്തിലായാലും വീട്ടിലായാലും വിഷ്ണുപൂജയില്‍ കാല്‍ കഴുകിയ ശേഷം മാത്രം പങ്കെടുക്കുക. പൂജയ്ക്കുള്ള തിരി പരുത്തിത്തുണി കൊണ്ടുള്ളതാവണം. നൂല്‍ത്തിരിയും മറ്റ് വസ്തുക്കളും ഉപയോഗിക്കരുത്. വിഗ്രഹത്തില്‍ തൊടുമ്പോഴും എടുക്കുമ്പോഴും വലതു കൈ ഉപയോഗിക്കുക..പൂജയ്ക്കുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ പുതിയതായിരിക്കണം. ഒരിക്കല്‍ ഉപയോഗിച്ചതിന്‍റെ ബാക്കി ഉപയോഗിക്കരുത്. മസാല, പുകയില, മിഠായി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്തുമായാലും അവ ഭക്ഷിച്ച് കൊണ്ട് പൂജയ്ക്ക് പങ്കെടുക്കാന്‍ പാടുള്ളതല്ല.

also read : ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ ഇവ

സർ‌വ്വചരാചരങ്ങളേ പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ പരമാത്മാവായും, പരബ്രഹ്മം ആയും, ആദിവിരാട്‌ പുരുഷനായും”, ബ്രഹ്മാണ്ഡനാഥനായും, സർവ്വേശ്വരനായുംമോക്ഷദായകനായുമാണ് മഹാവിഷ്ണുവിനെ ഹിന്ദു മത വിശ്വാസികള്‍ കാണുന്നത്. മഹാവിഷ്‌ണു എന്ന വാക്കിന് എല്ലായിടത്തും നിറഞ്ഞവൻ, എല്ലാം അറിയുന്നവൻ എന്നും അര്‍ത്ഥമാക്കുന്നു. മഹാവിഷ്ണുവിന് ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ ബ്രഹ്മാവ് സൃഷ്ടിയേയും തമോഗുണാത്മകനായ ശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമെങ്കില്‍ പരിപാലനത്തെയാണ്‌ മഹാവിഷ്ണു (സ്ഥിതി) സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം, അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം എന്ന അർത്ഥത്തിൽ നാരായണൻ എന്ന പേരിലും , ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ ആദി എന്ന വാക്കിലും മഹാവിഷ്‌ണു അറിയപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button