ന്യൂഡൽഹി: ഇന്ത്യയുമായി ആയുധ മേഖലയിൽ 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടക്കുന്ന മോദി- പുടിൻ കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ പദ്ധതിയിൽ സഹകരിക്കാനും റഷ്യ താത്പര്യം അറിയിച്ചിട്ടുണ്ട്. നാവികസേനയുടെ പ്രൊജക്ട് 751ന്റെ ഭാഗമാകാനാണ് റഷ്യ സന്നദ്ധത അറിയിച്ചത്. നാൽപ്പതിനായിരം കോടി രൂപയുടേതാണ് പദ്ധതി.
ആയുധ സഹകരണമുൾപ്പെടെ പതിനാല് കരാറുകളിൽ നരേന്ദ്ര മോദിയും വ്ളാഡിമർ പുടിനും ഒപ്പുവെച്ചു. ഊർജ്ജ മേഖലയിൽ നാലും സാമ്പത്തിക മേഖലയിൽ അഞ്ചും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ രണ്ടും റഷ്യൻ നിർമ്മിത ആയുധങ്ങളുടെ ഇതര ഭാഗങ്ങങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു നിർണ്ണായക കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഇത് നിർണ്ണായകമായ തീരുമാനമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ മാനങ്ങൾ താണ്ടിയിരിക്കുകയാണെന്നും റഷ്യൻ സൈനിക വക്താവ് ദിമിത്രി ഷുഗയേവ് വ്യക്തമാക്കി.
Post Your Comments