ആലപ്പുഴ: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിനെതിരേ പ്രതിഷേധിക്കുന്ന എംഎല്‍എമാരെ ‘കൂളാക്കാൻ’ മന്ത്രി ജി സുധാകരന്റെ ശ്രമം. മഴയും വെള്ളപ്പൊക്കവും ഫണ്ടില്ലാത്തതും ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ നിയമസഭാ സമാജികര്‍ക്കും കത്തെഴുതി. സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും മന്ത്രി കത്ത് അയച്ചിട്ടുണ്ട്. നിലവില്‍ ശരിയാക്കിയ റോഡുകള്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മഴ മാറിയ ശേഷമേ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്താന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കുന്നു.
റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ പണം കേരളത്തില്‍ ലഭ്യമല്ല. അനുവദിക്കുന്ന ഫണ്ട് ദുര്‍വിനിയോഗം നടത്താതെ ആവശ്യമുള്ളിടത്ത് തന്നെ ഉപയോഗിച്ചുവെന്ന് ഉറപ്പുവരുത്താന്‍ എം.എല്‍.എമാര്‍ സഹായിക്കണം. മഴ മാറിയാല്‍ ഒക്ടോബര്‍ 31ന് അകം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയും. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഫണ്ട് വേറെ കണ്ടെത്തുമെന്നും മന്ത്രി കത്തില്‍ കൂട്ടിച്ചേർക്കുന്നു.
Post Your Comments