ന്യൂഡൽഹി: ജയ്ശെ മുഹമ്മദ് നേതാവ് മസ് ഉദ് അസ്ഹർ അടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, വിവിധ കേസുകളിൽ ഇന്ത്യ തേടുന്ന ജയ്ശെ മുഹമ്മദ് നേതാവ് മസ് ഉദ് അസ്ഹർ, ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സ ഇൗദ്, മുംബൈ ഭീകരാക്രമണ കേസിൽ പ്രതി സകിയ്യുർറഹ്മാൻ ലഖ്വി എന്നിവരെയാണ് ഭീകരരായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
വിവിധ കേസുകളിൽ ഇന്ത്യ തേടുന്ന ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹർ, ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സഇൗദ്, മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണ കേസിൽ പ്രതി സകിയ്യുർറഹ്മാൻ ലഖ്വി എന്നിവരെയാണ് ഭീകരരായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
Post Your Comments