Latest NewsUAENews

എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി; ഒരു ഭാര്യയ്ക്ക് മൂന്നുമാസം ശിക്ഷ, കാരണമിങ്ങനെ

ദുബായ്: വീട്ടില്‍ വണ്ടി പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലി എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി. ദുബായിലാണ് സംഭവം. ഒടുവിൽ ഒരു ഭാര്യയ്ക്ക് കോടതി മൂന്നുമാസത്തെ ശിക്ഷവിധിച്ചു. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരന്റെ മുപ്പത്തിയേഴും ഇരുപത്തഞ്ചും വയസുള്ള ഭാര്യമാർ തമ്മിൽ വാഹനം പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

Read also: സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതി; ജീവിതത്തിൽ പണം ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന കഥയിങ്ങനെ

പാര്‍ക്കിംഗ് ഏരിയയില്‍ തന്റെ കാര്‍ പാര്‍ക്കുചെയ്യാന്‍ മൂത്തഭാര്യയുടെ കാര്‍ മാറ്റിത്തരണമെന്ന് ഇളയഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ മൂത്തഭാര്യ തയ്യാറായില്ല. കാര്‍ എത്രയുംപെട്ടെന്ന് മാറ്റിയിട്ടില്ലെങ്കില്‍ കത്തിക്കുമെന്ന് ഇളയഭാര്യ ഭീഷണി മുഴക്കി. തുടർന്ന് മൂത്തഭാര്യ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ ഇരുപത്തഞ്ചുകാരിയും പൊലീസിനെ സമീപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button