കൊല്ലം: തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളും 5 സെ.മി വീതമാണ് തുറന്നിരിക്കുന്നത്. 112.30 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ വെള്ളം തുറന്നുവിട്ട് ഡാമിലെ ജലനിരപ്പ് 112 മീറ്ററായി ക്രമീകരിക്കുന്നത്.
Read also: പേപ്പാറ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രതാ നിർദേശം
അതേസമയം കല്ലടയാറിനു തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ആവശ്യമെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments