തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ചരിത്രനിമിഷത്തിലേക്ക് . ഒരുദിവസം കൂടി കഴിഞ്ഞാല്‍ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ നിലംതൊടും. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തില്‍ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യന്‍ മുദ്രയായി പതിയും.
Read Also : ശുക്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ
രണ്ടുദിവസം മുമ്പ് ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ പ്രധാനപേടകമായ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ ഇന്നലെ രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 3.42ന് ഒന്‍പത് സെക്കന്‍ഡ് ലാന്‍ഡറിലെ ഇന്ധനം ജ്വലിപ്പിച്ച് ഭ്രമണപഥം താഴ്ത്തി 104 കിലോമീറ്ററില്‍ നിന്ന് 35കിലോമീറ്റര്‍ ചന്ദനോട് അടുത്തെത്തി. നിലവില്‍ 35 x101 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍. ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ കഴിഞ്ഞെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ നിലത്തിറങ്ങുന്നത് വരെയുള്ള സമയം ലാന്‍ഡറിന് നിര്‍ണായകമാണ്. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്താനുള്ള പരിശോധനയാണ് ഇനി നടത്തുക.
മൂന്നാം ചാന്ദ്രദൗത്യം തേടുന്നതെന്ത്; പുത്തന്‍ ഗവേഷണങ്ങള്‍ക്ക് വഴി ഒരുക്കി ഇന്ത്യ
ചന്ദ്രനോട് അടുത്തുവരുന്ന സമയത്തെല്ലാം ഇറങ്ങേണ്ട സ്ഥലം സ്‌കാന്‍ ചെയ്ത് റിപ്പോര്‍ട്ട് ബംഗളുരുവില്‍ ബയലാലുവിലുള്ള മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിലേക്ക് അയയ്ക്കും. ദക്ഷിണ ധ്രുവത്തിലെ മാന്‍ഡിനസ്, സിംപ്‌ളിയന്‍സ് ഗര്‍ത്തങ്ങളുടെ നടുവിലെ സ്ഥലത്ത് ലാന്‍ഡര്‍ ഇറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അവിടത്തെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളുമാണ് പരിശോധിക്കുക. അവിടെ ഇറങ്ങാനായില്ലെങ്കില്‍ അതിനോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറ് ദിശയിലുള്ള സ്ഥലത്ത് ഇറങ്ങാനുള്ള സാദ്ധ്യതയും പരിശോധിക്കും. ലാന്‍ഡര്‍ നിലത്തിറങ്ങുന്ന കാല്‍മണിക്കൂര്‍ ഏറെ നിര്‍ണായകമായിരിക്കും.
Post Your Comments