ന്യൂഡല്‍ഹി: ഇന്ത്യയോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും ഭീകരക്യാമ്പുകള്‍ തുറക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ പാകിസ്ഥാനുമായി ഇന്ത്യയ്ക്ക് ഒരു യുദ്ധം കൂടി ചെയ്യേണ്ടി വരുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഇക്കഴിഞ്ഞ മാസം അവസാനമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് കാശ്മീരിലെത്തിയത്. ശ്രീനഗറും കാശ്മീര്‍ താഴ്വരയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
ഭീകരവാദ പരിശീലന ക്യാമ്പുകള്‍ വീണ്ടും തുറക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുകയാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന്റെ താല്‍പര്യം എന്താണെന്ന് വച്ചാല്‍ ഇന്ത്യ അതിന് തയ്യാറാണെന്നും ഇന്ത്യയുമായി യുദ്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘പാകിസ്ഥാന്‍ എന്താണ് താല്‍പര്യം അതിന് ഞാന്‍ തയ്യാറാണ്. അവര്‍ക്ക് വേണ്ടത് ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) ആണെങ്കില്‍ ഞാന്‍ തയ്യാര്‍. ഇന്ത്യയുമായി അവര്‍ക്ക് പരിമിതമായ നടപടികളാണ് വേണ്ടതെങ്കിലും തയ്യാറാണ്. അവര്‍ക്ക് ഇന്ത്യയുമായി യുദ്ധമാണ് വേണ്ടതെങ്കില്‍ ഇന്ത്യന്‍ സൈന്യവും തയ്യാര്‍.’-ബിപിന്‍ റാവത്ത് പറഞ്ഞു.
Post Your Comments