KeralaLatest NewsNews

നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വന്‍ വരവേല്‍പ്പ് നല്‍കി കേരളം; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാന നഗരിയില്‍ വന്‍ വരവേല്‍പ്പ്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് തന്നെ കാണാനെത്തിയ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം രാജ്ഭവനിലേയ്ക്ക് പോയി.

ALSO READ: കേരളം തീവ്രവാദികളുടെ പിടിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവ് : ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും എത്തിയ്ക്കുന്നു

നാളെയാണ് കേരളത്തിന്റെ 22-ാമത് ഗവര്‍ണ്ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

ALSO READ: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

പദവിയിലിരുന്ന് കാലാവധി പൂര്‍ത്തിയാക്കി നിലവിലെ ഗവര്‍ണര്‍ പി സദാശിവം ബുധനാഴ്ച വൈകിട്ട് കേരളത്തില്‍ നിന്നു മടങ്ങിയിരുന്നു. ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകിട്ട് അഞ്ചുണിക്കായിരുന്നു സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button