അഞ്ചല്‍ (കൊല്ലം)• കൊല്ലം അഞ്ചല്‍ കൈപ്പള്ളി മുക്കില്‍ ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ടിൻറെ അടുക്കള ഭാഗത്തെ ചായിപ്പിലാണു മൃതദേഹം കണ്ടെത്തിയത് . പ്രദേശത്തെ ഒരു കോൺഗ്രസ് നേതാവിൻറെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസ് പ്രായം മുള്ള സ്ത്രീയുടെ മൃദദേഹമാണ് കണ്ടെത്തിയത്. ഒരാഴ്ച പഴക്കമുള്ള , അഴുകിയ നിലയിലുള്ള മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
പുനലൂർ ഡി.വൈ എസ്.പി അനിൽദാസിന്റ നേതൃത്വത്തിൽ അഞ്ചൽ ,ചടയമംഗലം എന്നി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ഡോഗ് സ്ക്വാഡ് ,വിരളടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സംഭവത്തിൽ സമഗ്ര അന്വേഷണം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.മൃതദേഹ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments