സൂറത്ത്•ഒന്‍പത് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച 20 കാരനായ ട്യൂഷന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് ജിതന്‍ സിംഗാലിയ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തതായി പൊയലീസ് അറിയിച്ചു.
കപോദ്ര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതിയെ കുട്ടിയുടെ മാതാപിതാക്കള്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ALSO READ: യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോൺ സൈറ്റിൽ നൽകി; സുഹൃത്ത് പിടിയിൽ
പ്രതി കപോദ്രയില്‍ ഇരയായ കുട്ടിയുടെ വീടിന് സമീപം ട്യൂഷന് ക്ലാസ് നടത്തി വരികയായിരുന്നു. തിന്കാഴ്ച വൈകുന്നേരം ആറുമണിയോടെ കുട്ടി മൂത്ത സഹോദരനൊപ്പം ഇവിടെ ട്യൂഷനായി പോയി. 8 മണിയോടെ ക്ലാസ് കഴിഞ്ഞപ്പോള്‍ സഹോദരനോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതി തന്റെ ലാപ്ടോപ്പില്‍ കുട്ടിക്ക് ഗെയിമുകള്‍ കളിക്കാനായി നല്കി. അസ്വസ്ഥത തോന്നിയ കിട്ടി അവിടെ നിന്നും രക്ഷപ്പെട്ട് കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടി തനിക്ക് സംഭവിച്ചത് മാതാവിനോട് വിവരിക്കുകയായിരുന്നു. പ്രതിയോട് കുടുംബം ഇതെപ്പറ്റി ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
Post Your Comments