ചെന്നൈ : പ്രശസ്ത തമിഴ്‌സിനിമാ നിര്‍മാതാവ് എസ് ശ്രീറാം (60)അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി നിരവധി ചിത്രങ്ങള്‍ എസ് ശ്രീറാം നിര്‍മിച്ചിട്ടുണ്ട്.
ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുടെ പേര്. വിക്രം നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിര്‍മിച്ചത്. ‘ബോംബെ’ ഒട്ടനവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. മനീഷ കൊയ്‌രാള, അരവിന്ദ് സാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.
Post Your Comments