Latest NewsKeralaNewsIndia

പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മുംബൈ: പീഡനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതിപരിഗണിക്കും. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുൻഗണനാ ക്രമത്തിൽ പരിഗണിക്കേണ്ട കേസുകൾ അധികമുണ്ടായിരുന്നതിനാൽ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

Also read : മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു ഗർഭിണിയാക്കി: ഡിഎംകെ നേതാവുൾപ്പെടെ നാലു പേർ അറസ്റ്റിൽ

ഡിവിഷൻ ബെഞ്ച് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ഡിഎൻഎ പരിശോധനാഫലം ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും ലഭിക്കുന്ന വിവരം. കലീനയിലെ ഫൊറൻസിക് ലാബിൽനിന്ന് പരിശോധനാഫലം ഇതുവരെ കൈമാറിയില്ലെന്ന് ഓഷിവാര പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button