ചെന്നൈ : മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. തിരുച്ചിയില്‍ ആണ് സംഭവം. ഡി എം കെ പ്രദേശിക നേതാവ് പി സെല്‍വരാജ്(49), മുത്തു (57)സല്വരാജ്(51), രാം രാജ്(45) എന്നിവരെയാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴു മാസമായി പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തിരുച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.മുത്തച്ഛന്റെയും അമ്മയുടെയും കൂടെ താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടി. അമ്മ ജോലിക്കായി പുറത്ത് പോകുന്ന സമയം നോക്കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റ് ആയ ആളാണ് അറസ്റ്റിലായ പി സെല്‍വരാജ്.
Post Your Comments