KeralaLatest NewsIndia

പൊലീസുകാരെ നിരീക്ഷിക്കാൻ സിഐടിയു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് ; ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

അംഗങ്ങൾ സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുള്ളവരാണെന്നാണ് റിപ്പോർട്ട്

കണ്ണൂർ : ക്വാറി മാഫിയകളെ സഹായിക്കാനും , പൊലീസുകാരെ നിരീക്ഷിക്കാനുമായി കണ്ണൂരിൽ സി ഐ ടി യു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് എന്നാരോപണം . കണ്ണൂർ ജില്ലയിൽ നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന പെരിങ്ങോം എന്ന പ്രദേശം കേന്ദ്രീകരിച്ചാണ് സിഐടിയു ഡ്രൈവേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത് . തൊണ്ണൂറോളം അംഗങ്ങൾ ഗ്രൂപ്പിലുണ്ട് . അംഗങ്ങൾ സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുള്ളവരാണെന്നാണ് റിപ്പോർട്ട്

.രാവിലെ മുതൽ രാത്രി വരെയുള്ള പെരിങ്ങോം പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്നത് ഈ ഗ്രൂപ്പിലാണെന്ന് ഇതിൽ വന്ന ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. പോലീസ് വാഹനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ എവിടെയാണുള്ളതെന്നും എവിടേയ്ക്ക് നീങ്ങിയെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്‌.പൊലീസിന്റെ നീക്കങ്ങൾ അറിയാനും അത് ക്വാറി മാഫിയയ്ക്ക് കൃത്യമായി നൽകാനുമാണ് ഈ ഗ്രൂപ്പെന്നാണ് സൂചന.

ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പെരിങ്ങോം പോലീസ് കണ്ടെത്തുകയും തളിപ്പറമ്പ് ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കുന്നത് .

shortlink

Post Your Comments


Back to top button