ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ വീണ്ടും പാകിസ്ഥാനികളുടെ ആക്രമണം. പതിനായിരത്തോളം വരുന്ന പാകിസ്ഥാനികളാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ ഹൈക്കമ്മീഷന്റെ ജനലുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന മുദ്രവാക്യവുമായി പാക് അധീന കശ്മീര്‍ കൊടിയും പ്ലക്കാര്‍ഡുകളുമായാണ് പാകിസ്ഥാനികള്‍ തെരുവിലിറങ്ങിയത്.
പ്രതിഷേധം നടത്തിയവര്‍ അക്രമാസക്തരാക്കുകയും ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. ഗ്രനേഡ്, കല്ലുകള്‍, ചെരുപ്പ് , കുപ്പി,മുട്ട തുടങ്ങിയവ ഉപയോഗിച്ചു ഹൈക്കമ്മീഷന് നേരെ എറിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ പ്രവാസികള്‍ പാകിസ്ഥാന്‍ പ്രതിഷേധത്തിന് നേരെ പ്രതികരിച്ചിട്ടില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ഹൈക്കമ്മീഷന് നേരെ പാകിസ്ഥാനികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.പാകിസ്ഥാനികളുടെ പ്രവൃത്തി തീര്‍ത്തും അസ്വീകാര്യമാണെന്നും പ്രതിഷേധത്തില്‍ അപലപിക്കുന്നുവെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
Post Your Comments