ന്യൂഡല്‍ഹി: കശ്മീരിലേക്ക് ഭീകരരെ കയറ്റാന്‍ പാക്കിസ്ഥാന്‍ എല്ലാ തന്ത്രവും പയറ്റുകയാണെന്നും ഇന്ത്യന്‍ സൈന്യം. കശ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ്.ധില്ലന്‍ ആരോപിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ രണ്ട് പാക്ക് പൗരന്മാരെ കശ്മീരില്‍ നിന്ന് പിടിയിലായെന്നും ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധില്ലന്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനുശേഷം കശ്മീര്‍ താഴ്‌വരയില്‍ സമാധാനവും ഐക്യവും തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്.
എല്ലാ ലോഞ്ച് പാഡുകളിലും കര്‍ശന സുരക്ഷയാണ്, നുഴഞ്ഞുകയറ്റ ശ്രമങ്ങളും തടയുന്നുണ്ട്. പാക്ക് സൈന്യത്തിന്റെ സഹായം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ധില്ലന്‍ പറഞ്ഞു.കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് ലഷ്‌കര്‍ ഭീകരര്‍ കശ്മീരില്‍ നിന്ന് സൈനയത്തിന്റെ പിടിയിലായത്. പൂഞ്ചിലും രജൗരി മേഖലയിലും നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായത് സൈന്യം സ്ഥിരികരിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് സിവിലയന്‍മാര്‍ മാത്രമാണ് മരിച്ചത്. സൈന്യം പിടികൂടിയ പാക്ക് പൗരന്മാര്‍ തങ്ങള്‍ ലഷ്‌കര്‍ ഇ തെയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെഅതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു . ഉറി, രജൗരി, സെക്ടറുകളിലാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ വെടിവെയ്പു നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതേ തുടർന്ന് 3 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. കാശ്മീരിൽ പഴയപോലെ തീവ്രവാദ പ്രവർത്തനങ്ങളോ അക്രമ സംഭവങ്ങളോ നടക്കാത്തതിനാൽ ഇപ്പോൾ പാകിസ്ഥാൻ സർവ്വ തന്ത്രവും പയറ്റി ഭീകരരെ നുഴഞ്ഞു കയറ്റാൻ സഹായിക്കുകയാണ്.
Post Your Comments