Latest NewsIndiaNews

കര്‍താര്‍പൂര്‍ ഇടനാഴി സംബന്ധിച്ച് ഇന്ത്യ-പാകിന്റെ നിര്‍ണായ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി : കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ -പാകിസ്ഥാന്‍ രാജ്യങ്ങളുടെ നിര്‍ണായക തീരുമാനം ഇന്ന്. ഇടനാഴിയുമായി ബന്ധപ്പെട്ട് മൂന്നാംഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. വാഗാ അതിര്‍ത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം.

Read Also : ജര്‍മനിയിലെ ബീഫ് വിവാദം; ഇന്ത്യക്കാരുടെ വില കളഞ്ഞ മാധ്യമങ്ങൾക്കെതിരെ സംഘാടകർ നിയമ നടപടിക്ക്: വാർത്ത മുക്കി മാധ്യമങ്ങൾ

ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ക്കിടെയാണ് കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് ചര്‍ച്ച നടക്കുന്നത്. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറില്‍ അന്തിമ തീരുമാനമെടുക്കാനാണ് യോഗം. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. നവംബര്‍ ആദ്യവാരമാണ് ഗുരുനാനാക്കിന്റെ 550 ആം ജന്മവാര്‍ഷികം. ഇതോടനുബന്ധിച്ച് ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താനുമായി പലവിയോജിപ്പുകളും ഉണ്ടെങ്കിലും ഉണ്ടെങ്കിലും പദ്ധതി മുന്നോട്ടു പോകണം എന്ന ആഗ്രഹം ആണ് ചര്‍ച്ചകള്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button