Latest NewsIndiaNews

അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പിന്നിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനായി ഇന്ന് രാവിലെ അഹമ്മദാബാദിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ചെറിയ ശസ്ത്രക്രിയയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read also:  കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര്‍ അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം

വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ കഴുത്തിന്റെ പിറകിൽ മുഴ പ്രത്യക്ഷപ്പെട്ടത്. വേദന അനുഭവപ്പെടാന്‍ തുടങ്ങിയതോടെ മുഴ നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ നിർദേശിക്കുകയായിരുന്നു. കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നത് മൂലമുണ്ടായ മുഴയാണിത്. ഗുജറാത്തില്‍ വിശ്രമത്തിന് ശേഷം ഡൽഹിയിലെത്തുന്ന അമിത് ഷാ ദിവസങ്ങള്‍ക്കകം അസമിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button