Latest NewsNewsIndia

എന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ വളരുന്നത്; വിവാഹിതയായ നടിക്കെതിരെ ആരോപണങ്ങളുമായി മുന്‍ കാമുകന്‍

പ്രമുഖ നടി രാഖി സാവന്ത് ഗർഭിണിയാണെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ മുന്‍ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാല്‍ രംഗത്ത്. രാഖി രണ്ടുമാസം ഗര്‍ഭിണിയാണെന്നും,​ അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നും ഇയാൾ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപകിന്റെ ആരോപണം. കുഞ്ഞിന്റെ കാര്യത്തില്‍ രാഖിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും, അവളുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ദീപക് പറയുന്നു.

Read also: തനുശ്രീ സ്വവര്‍ഗാനുരാഗി, പലതവണ ബലാത്സംഗം ചെയ്തു; വെളിപ്പെടുത്തലുമായി രാഖി സാവന്ത്

അതേസമയം താന്‍ വിവാഹിയായെന്നും, പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ ഭർത്താവെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ ആരോപണങ്ങളുമായി ദീപക് രംഗത്തെത്തുകയുണ്ടായി. വിവാഹവാഗ്ദാനം നല്‍കി തന്റെ കൈയിൽ നിന്ന് രാഖി നാല് കോടിയോളം രൂപ വാങ്ങിയിരുന്നുവെന്നും പണം തിരികെ ലഭിച്ചില്ലെങ്കിൽ രാഖിയുടെ ജീവിതം നശിപ്പിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button