Latest NewsFootballNewsQatar

2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി

ലണ്ടൻ : 2022ൽ ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം തത്സമയം സംപ്രേക്ഷണം ചെയ്തു.

FIFA-QATAR-2022-WORLD-CUP-OFFICIAL-LOGO.
FIFA-QATAR-2022-WORLD-CUP-OFFICIAL-LOGO.

ഇന്ത്യയില്‍ മുംബൈയിലാണ് ലോഗോ പ്രകാശനം തത്സമയ സംപ്രേക്ഷണം നടത്തിയത്. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമിടുക. ഡിസംബര്‍ 18നാണ് ഫൈനല്‍. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുള്‍പ്പടെല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ ഖത്തര്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോർട്ട്,

https://youtu.be/EPC4MuDcbtA

Also read : ഇന്ത്യയുടെ പ്രിയങ്കരിയായ വനിതാ ക്രിക്കറ്റ് താരം രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button