കാന്‍ബറ : പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണ മരണം. ഓസ്ട്രേലിയയിലെ കാന്‍ബെറിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു വീട്ടമ്മ. ഇതിനിടെ. കുട്ടിലുണ്ടായിരുന്ന പൂവന്‍കോഴി അപ്രതീക്ഷിതമായി ഇവരുടെ കയ്യില്‍ ആഞ്ഞുകൊത്തുകയായിരുന്നു. കൂര്‍ത്ത കൊക്ക് കൊണ്ടുള്ള ആക്രമണത്തില്‍ വൃദ്ധയുടെ കൈയിലെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം അനിയന്ത്രിതമായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃര്‍ വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് കൊല്ലപ്പെട്ടത്..
വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. പ്രായം കുറഞ്ഞ ആളുകളെപ്പോലെ വയസായവര്‍ക്ക് ഈ ആക്രമണം പ്രതിരോധിക്കാനാവില്ല. ഇത് മരണത്തിന് വഴിയൊരുക്കുമെന്ന് ഓസ്ട്രേലിയയിലെ ‘അഡെലെയ്ഡ് യൂണിവേഴ്സിറ്റിയില്‍’ നിന്നുള്ള ഗവേഷകനായ റോജര്‍ ബയാര്‍ഡ് പറയുന്നു. .
Post Your Comments