ദുബായ് : താനൊരു സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ നേതാക്കള്‍ കേസില്‍ പെട്ടാലും ഈ ഇടപെടലുണ്ടാകും. എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്ന് തുഷാര്‍ പറഞ്ഞു.
ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് സിപിഎമ്മില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്. തുഷാറിന്റെ കേസ് ഇത് സ്‌പെഷ്യല്‍ കേസ് ആയിട്ടാണ് മുഖ്യമന്ത്രി പരിഗണിച്ചിരിക്കുന്നതെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുല്ല. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്ന് കാണിച്ച് അജ്മാന്‍ നുഐമി പൊലീസില്‍ നാസില്‍ ചെക്കുകള്‍ സഹിതം നല്‍കിയ പരാതിയില്‍ തുഷാറിനെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ തുഷാര്‍ ജാമ്യത്തിലിറങ്ങിയത്.
Post Your Comments