Latest NewsKeralaNews

പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച കുട്ടിക്ക് സംഭവിച്ചത്

ലണ്ടന്‍: പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. ബ്രിസ്റ്റോളിലാണ് സംഭവം. കഴിഞ്ഞ പത്തു വര്‍ഷമായി കുട്ടി ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയുമാണ് കഴിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥയുണ്ടായി. പതിനാലാം വയസില്‍ കേള്‍വിശക്തി കുറഞ്ഞതോടെയാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കേള്‍വിയും കാഴ്ചശക്തിയും പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു.

READ ALSO: പുല്ലാങ്കുഴല്‍ നാദത്തിലൂടെ ആരാധരെ കയ്യിലെടുത്ത് ധവാൻ; വൈറലാകുന്ന വീഡിയോ കാണാം

എല്ലുകള്‍ക്കും ബലക്ഷയം ഉണ്ടായി. ഇപ്പോള്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയെന്ന് അമ്മ പറയുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടി ചിപ്സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവ മാത്രമാണു കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍നിന്നു കൊടുത്തുവിടുന്ന ഉച്ചഭക്ഷണം അതേപടി മടക്കിക്കൊണ്ടുവരുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അവോയിഡന്റ് റിസ്ട്രിക്ടീവ് ഫുഡ് ഇന്‍ടേക്ക് ഡിസോഡര്‍ (എഎഫ്ആര്‍ഐഡി) എന്ന ആഹാരവൈകല്യമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

READ ALSO: പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button