തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐക്ക് വിടാനുള്ള നീക്കം പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനമാണെന്ന് രമേശ് ചെന്നിത്തല.
ALSO READ: രണ്ടില ചിഹ്നം സംബന്ധിച്ച തർക്കം : നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന്
ചെന്നിത്തല വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത് പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനമാണെന്നും ഇന്റർപോൾ അന്വേഷണത്തെ വരെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബ് കേസ് സിബിഐക്ക് വിടാത്ത സർക്കാരാണ് ഇപ്പോൾ ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത്.
Post Your Comments