KeralaLatest News

കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന ട്രെയിന്‍ സര്‍വീസ്

കൊച്ചി: കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന ട്രെയിന്‍ സര്‍വീസ് . 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം എന്നീ റൂട്ടിലാകും ഇവ ഓടിക്കുക. നിലവില്‍ ശനിയാഴ്ച സര്‍വ്വീസില്ലാത്ത മെമു സര്‍വ്വീസുകള്‍ പ്രതിദിനമാകും.

പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ ലഭിക്കുക. ഇതില്‍ കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാമെന്നതിനൊപ്പം പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വ്വീസുകള്‍ പ്രതിദിനമല്ലെന്ന പ്രശ്നത്തിനു പരിഹാരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button