KeralaLatest NewsNews

വിവാഹ ആഘോഷങ്ങൾക്കിടെ പടക്കം ഏറും തമ്മിൽ തല്ലും പതിവാകുന്നു; കർശന നിയന്ത്ര‌ണങ്ങളുമായി അധികൃതർ

വിവാഹം യുദ്ധക്കളമാക്കരുതെന്ന് വ്യക്തമാക്കി ഒരു കൂട്ടം ആളുകൾ. വിവാഹങ്ങൾക്കിടെ പടക്കം എറിയുന്നതും തുടർന്ന് അടിപിടിയുണ്ടാകുന്നതും പതിവായതോടെ തിരൂരിലെ ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകളും ഇറക്കി. കഴിഞ്ഞദിവസം തിരൂരിലെ ഒരു ഹാളിൽ നടന്ന വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതും വെളുത്ത നിറത്തിലുള്ള പതയും പൊടിയും അടങ്ങിയ സ്പ്രേ ഉപയോഗിച്ചപ്പോൾ കുട്ടിയുടെ കണ്ണിൽ തെറിച്ചതും വഴക്കിന് ഇടയാക്കിയിരുന്നു.

Read also: അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

പിന്നീട് വരന്റെ കൂടെ വന്ന യുവാക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കല്യാണത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ പറഞ്ഞുവിട്ടു. തിരുനാവായയിലും വിവാഹ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതിനെ തുടർന്ന് കലഹം ഉണ്ടായി. കൂടാതെ വിവാഹ പാർട്ടി പോകുന്നതിനിടെ വാഹനങ്ങൾ കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button