KeralaLatest NewsNews

അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: അമ്മയെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. പൊലീസ് ഇയാളെ കൈയോടെ പിടികൂടി. ട്രെയിനില്‍ വെച്ചാണ് ശൈലേന്ദര്‍ കോലിയെന്ന യുവാവ് യുവതിയെ പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായി. അംബാലയിലെത്താന്‍ അവളെ സഹായിക്കാമെന്ന് യുവാവ് വാഗ്ദാനം ചെയ്തു.

READ ALSO: വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് അമേരിക്കന്‍ വംശജ, വിവരം അന്വേഷിക്കാന്‍ വിളിച്ച പോലീസുകാര്‍ക്കും അസഭ്യ വര്‍ഷം; സംഭവം ഇങ്ങനെ

യാത്രാമധ്യേ അയാള്‍ അവളുടെ രണ്ടു വയസ്സുള്ള കുട്ടിയെ പിടിച്ച് മറ്റൊരു ട്രെയിനില്‍ കയറി. തുടര്‍ന്ന് അയാള്‍ വിവിധ നമ്പറുകളില്‍ നിന്ന് യുവതിയെ വിളിച്ച് ബദൂണിനടുത്തുള്ള ഒരു ഗ്രാമത്തിലെത്താന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ പോലീസിനെ സമീപിച്ചു. പൊലീസ് കോളര്‍ ഐഡി വഴി ഇയാളെ കണ്ടെത്തി പിടികൂടി.

READ ALSO: ഗതാഗത നിയമലംഘനത്തിനുള്ള പിഴ : ജനങ്ങള്‍ക്കു മുന്നില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും കാഴ്ചക്കാരായി : ഇങ്ങനെയാണെങ്കില്‍ തങ്ങള്‍ ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button