ബെംഗളൂരു : കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റിൽ. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും, ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറിയിച്ചു.
Congress leader DK Shivakumar arrested by Enforcement Directorate (ED) under Prevention of Money Laundering Act (PMLA). pic.twitter.com/aYzYAmhGcQ
— ANI (@ANI) September 3, 2019
എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെയാണ് എൻഫോഴ്‍സ്മെന്‍റ് വീണ്ടും ഹാജരാകാൻ ശിവകുമാറിന് നോട്ടീസ് നൽകിയത്. ശേഷം ഡൽഹിയിൽ എത്തിയ ശിവകുമാർ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു.
2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ പിടിച്ചുവെന്നതാണ് കേസ്. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. . ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിൽ നടത്തിയ റെയ്‌ഡിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ നൽകിയ വിശദീകരണം.
Also read : ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കെ പാക്കിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി
Post Your Comments