ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതനെക്കുറിച്ച് വ്യക്തമാക്കി സൈക്കോളജിസ്റ്റ് കലാ ഷിബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് ശക്തമായ ഭാഷയിൽ അയാളെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാം സഹിക്കുന്ന ഭാര്യയെ താൻ ചേർത്തുനിർത്തിയെന്നും കല പറയുന്നു. ഒരു ദിവസം അവർ എന്നെ വിളിച്ചു. ഇപ്പൊ, ആറു മാസമായി നിങ്ങൾ ആണ് പുള്ളിയുടെ ഉള്ളിൽ. മറ്റാരെയും വിളിക്കുന്നില്ല എന്നാണ് ഭാര്യ പറഞ്ഞത്. ഈ അടുത്തും ഫോൺ കോൾ വന്നിരുന്നു. പല നമ്പറിൽ നിന്നും വിളിക്കും. പേര് പറയുമ്പോൾ കട്ടാക്കി ബ്ലോക്ക് ചെയ്യുമെന്നും കലാ ഷിബു
പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പണ്ട്, സ്കൂളിൽ കൗൺസിലർ ആയി ജോലി നോക്കുന്ന സമയം..
ആറാം ക്ലാസ്സിലെ വിദ്യാർഥിനികൾ വന്നു കൂട്ടുകാരിയുടെ ഒരു പ്രശ്നം പറഞ്ഞു..
അവൾക്കു ഒരു ബസ്സിലെ കിളി ചേട്ടനുമായി ഇഷ്‌ടമാണ്.. !!
ഈശ്വരാ.. ! ആറാം ക്ലാസ്സിലെ ആയിട്ടുള്ളു..
ആ ചേട്ടന്റെ ബസ് പോകുന്ന നേരത്ത്, അവൾ ജനാല പിടിച്ചങ്ങനെ നോക്കി നില്കും..
അവൾക്കു അത്രയും കടുത്ത പ്രേമം ആണ് ടീച്ചർ…
ന്റെ നെഞ്ച് കാളി..
Class ടീച്ചർ നോട് അനുവാദം വാങ്ങി, ആ പെൺകുട്ടിയെ വിളിപ്പിച്ചു.. അതിനു മുൻപായി
സംഭവം ഞാനും ക്ലാസ്സ് ടീച്ചറും തമ്മിൽ സംസാരിക്കുമ്പോ ഒക്കെയും,
ആ കിളി ഒരു പന്നൻ ആകും, അല്ലേൽ ഈ കൊച്ചു കുഞ്ഞിനെ..
എന്നൊക്കെ അമർഷം പൂണ്ടു..
തെളിവ് സഹിതം പിടിച്ചവനെ അകത്താക്കണം..
നാളെ ഒരു കൂട്ടം പീഡനത്തിന് ഇവള് ഇരയാൽ !!
ഹോ..
വലിയ ഒരു കേസിന്റെ ചുരുൾ അഴിക്കാൻ ഞാൻ തയ്യാറായി..
കുട്ടി തലകുനിച്ചു ഇരിക്കുക ആണ് .
ആ ഇരുപ്പ് കണ്ടപ്പോ പിന്നെയും എന്റെ ചിന്ത കാട് കേറി..
അടിമുടി നോക്കി..
പ്രായം ആയ പെൺകുഞ്ഞാണോ?
കുട്ടി കാര്യങ്ങൾ പറഞ്ഞു, അവസാനിപ്പിച്ചപ്പോൾ ആദ്യം എനിക്കൊന്നും മനസ്സിലായില്ല..
പിടികിട്ടി വന്നപ്പോ, ഞാൻ ചിരിച്ചു കുഴഞ്ഞു..
പാവം നമ്മുടെ കിളി ചേട്ടന് അറിയുക പോലും ഇല്ല, ഈ പ്രണയ കാര്യങ്ങൾ..
മോളെ,
സൂക്ഷിച്ചു ഇറങ്ങാൻ പറഞ്ഞു കൈ പിടിച്ചു ഇറക്കി..
ആ ഒറ്റ സംഭവത്തിൽ കൊച്ചങ്ങു പ്രണയത്തിൽ വീണു..
ആ ചേട്ടനെ എനിക്കങ്ങു ഇഷ്‌ടമാ..
എനിക്കവളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി..
ഒപ്പം നേരിയ ചമ്മലും..
അവളുടെ അമ്മയെ വിളിച്ചു, സമാധാനപരമായി കാര്യങ്ങൾ പറഞ്ഞു.. അതു വരെ പെൺകുട്ടി എന്ന രീതിയിൽ
അവളോട് കുറച്ചു കൂടി അടുപ്പം കാണിക്കാൻ അവരും പരാജയപ്പെട്ടിരുന്നു..
വീണ്ടും ഏതാണ്ട് അതേ പോൽ ഒരു കൊച്ചു പ്രണയകഥ..
Plus two വിനു മുഴുവൻ മാർക്കുണ്ട്..
മിടുമിടുക്കി..
പഠിച്ചു ഡോക്ടർ ആകാനുള്ള ഒരുക്കത്തിൽ ആണ്..
എന്നും ബസിൽ കാണുമായിരുന്ന ചുള്ളൻ ചെക്കനെ കാണാനില്ല..
ഗ്ലാമർ താരം അല്ലേ, നമ്മളെ ഒന്നും നോക്കില്ല എന്നാണ് കരുതിയത്..
പക്ഷെ,
കൂട്ടുകാരികൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്,
എന്നെ നോക്കുമായിരുന്നു എന്ന്..
ഞാൻ അന്നൊന്നും അറിഞ്ഞിട്ടില്ല..
ചേട്ടൻ ഇപ്പൊ ഒരു കൊലപാതക ശ്രമം നടത്തിയ കേസിലെ പ്രതി ആണ്..
ഇറങ്ങുമ്പോൾ,
ഞാൻ പോയി കാണും..
പറയും, എന്റെ പ്രണയം..
ഇപ്പൊ ജയിലിൽ ആണോ?
മ്മ്..
അവൾ ഒരു ഹീറോ പരിവേഷം അവന് കൊടുത്തിരിക്കുക ആണ്..
ഒപ്പം അടങ്ങാത്ത അഭിമാനവും…
ഒരുപാട് സുന്ദരികൾക്ക് ഇടയിൽ തന്നെ ആണ് ഇഷ്‌ടപെട്ടിരുന്നത് അവനെന്ന അറിവ്..
ഏത് ഗുണ്ടകളെ പ്രതി ചേർത്ത് കേസ് എടുത്താലും,
ഞാൻ ശ്രദ്ധിക്കാറുണ്ട്..
അവർക്ക് ഒരു കാമുകി ഉണ്ടാകും..
എല്ലാം അറിഞ്ഞു കൊണ്ട്, അവനെ പ്രണയിക്കുന്ന ഒരുവൾ..
രണ്ടു പെണ്മക്കളുടെ അമ്മയായ വിവാഹമോചിതയും മദ്ധ്യവയസ്കയായ ഒരു സ്ത്രീ എന്റെ ജീവിത പ്രശ്നങ്ങൾ പെരുകിയ സമയങ്ങളിൽ, എന്നോട് സംസാരിക്കാൻ എത്തി..
ഇത് വരെ കണ്ടിട്ടില്ലാത്ത അവർ എന്നോട് കാണിക്കുന്ന സ്നേഹം എന്റെ ഫേസ് ബുക്ക് പോസ്റ്റ് കൾ ആണെന്ന് അറിഞ്ഞപ്പോ സന്തോഷം തോന്നി..
എന്ത് സഹായത്തിനും ഞാൻ ഉണ്ട്..
വാഗ്ദാനം നൽകി അവർ പോയി..
പിന്നീടൊരു നാൾ, അവർ എന്നോട് അവരുടെ പ്രണയം പറഞ്ഞു..
സ്വന്തം മക്കൾ പോലും ഉപേക്ഷിച്ച അവരെ, ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന ഒരുവനെ കുറിച്ചു…
ആളെ അറിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..
മാധ്യമങ്ങളിൽ വില്ലൻ പരിവേഷം ഉള്ള ഒരാൾ..
ചതി പറ്റരുത്..
അത്രയേ എനിക്ക് പറയാൻ കഴിയു..
ഇല്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു..
അറിയില്ല, എപ്പോ എങ്ങനെ ആർക്ക് ആരോട് പ്രേമം തോന്നും എന്ന്..
രണ്ടു ദിവസത്തേയ്ക്ക് എന്റെ മനസ്സ് അസ്വസ്ഥമാക്കിയ ഒരാൾ ഉണ്ട്..
സമൂഹത്തിൽ ഉന്നതങ്ങളിൽ ഉദ്യോഗം ഭരിക്കുന്നവൻ..
സ്ത്രീ വിഷയത്തിൽ മുന്നിൽ.. ഒരേ സമയം പല സ്ത്രീകളോട് താല്പര്യം..
ഒരുപാട് ശക്തമായ ഭാഷയിൽ ഞാൻ അയാളെ കുറ്റപെടുത്തിയിട്ടുണ്ട്..
അറപ്പു തോന്നുന്നുണ്ട് എന്ന് പോലും പറഞ്ഞിട്ടുണ്ട് കഥകൾ അറിയുമ്പോൾ..
എല്ലാം സഹിക്കുന്ന
ഭാര്യയെ ഞാൻ നെഞ്ചോട് ചേർത്ത് നിർത്തി… ഒരു ദിവസം അവർ എന്നെ വിളിച്ചു..
ഇപ്പൊ, ആറു മാസമായി നിങ്ങൾ ആണ് പുള്ളിയുടെ ഉള്ളിൽ..
മറ്റാരെയും വിളിക്കുന്നില്ല..
ഇങ്ങനെ ഒരു അവസ്ഥ മുൻപ് പുള്ളിക്ക് ഉണ്ടായിട്ടില്ല..
ഭാര്യ, കൗൺസിലർ ആയ എന്നോട് പറയും വരെയും ഞാനും അതു അറിഞ്ഞിരുന്നില്ല..
ഈ അടുത്തും ഫോൺ കോൾ വന്നിരുന്നു.. പല നമ്പറിൽ നിന്നും ടിയാൻ വിളിക്കും..
പേര് പറയും, ആ നിമിഷം ഞാൻ cut ചെയ്യും.. ഒരാളെ ഒഴിവാക്കാന് അതന്നെ ആണ് മാർഗ്ഗം..
വര്ഷങ്ങളായി തുടർച്ചയായി അദ്ദേഹം ഈ നമ്പറുകൾ ഇറക്കുന്നു..
ഹലോ കേൾക്കുമ്പോൾ ഞാൻ കട്ട് ചെയ്തു ബ്ലോക്കും ഇടും..
എത്ര നമ്പറുകളിൽ നിന്നും വിളിച്ചാലും എന്റെ രീതിയിൽ ഞാൻ മുന്നോട്ട് പോകും എന്ന് ഭാര്യയും അറിയുന്നുണ്ട്..
ഓരോ പുതിയ ബന്ധങ്ങൾ അയാൾ ഉണ്ടാകും നേരവും അവർ എന്നെ വിളിച്ചു കരയും..
ഉപേക്ഷിച്ചു പോകണം എന്നുണ്ട് എങ്കിലും പറ്റുന്നില്ല എന്ന് പറയും..
പക്ഷെ,
എന്റെ കൗൺസലിംഗ് കൊണ്ട്, അയാൾ ആറു മാസമെങ്കിലും, മറ്റു സ്ത്രീകളെ ഉപേക്ഷിച്ചിരുന്നു എന്ന അറിവിൽ രണ്ടു ദിവസം ഞാൻ മനസ് കൊണ്ട് ചഞ്ചലപെട്ടു..
കൗൺസലിംഗ് രംഗത്തെ വെല്ലുവിളികൾ ഇതൊക്കെ എന്ന് എന്റെ ഗുരുനാഥ പറഞ്ഞു.
സമാധാനിപ്പിച്ചു…
എന്താണ് മനസ്സുകൾക്ക് സംഭവിക്കുന്നത്?
ചിലപ്പോൾ കടപിഴുതു പോയ സ്വപ്നങ്ങളും, അടിതെറ്റി ഒഴുക്കിൽ വീണ ജീവിതവും, കൂരിരുട്ടിൽ നിന്നും ദീനമായി നൊമ്പരപെടുമ്പോൾ,
അഭയം തേടുന്നതാകാം..
ചുട്ടു പൊള്ളുന്ന തീ അണയ്ക്കാൻ..
പ്രതിസന്ധികൾ തുഴഞ്ഞു കേറാൻ..
ഉറങ്ങാതെ സ്വപ്‌നങ്ങൾ കാണാൻ.
പാപം ഒഴുക്കാൻ…
ഒരിടം വേണമല്ലോ..!!
Post Your Comments