UAELatest NewsNews

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയോളം രൂപ സ്വന്തമാക്കി സ്വദേശി; രണ്ട് ഇന്ത്യക്കാർക്കും സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ (7,23,22,500) സ്വന്തമാക്കി സ്വദേശി. ചൊവ്വാഴ്ച ദുബായ് എയർപോർട്ടിൽ നടന്ന ലക്കി ഡ്രോയിലാണ് യുഎഇ സ്വദേശിയായ ഹാറൂൻ അൽമുല്ലയെ തേടി ഭാഗ്യമെത്തിയത്. 309 സീരിസിലെ 1283 എന്ന ടിക്കറ്റ് നമ്പറാണ് ഹാറൂനിന് ഭാഗ്യം കൊണ്ടെത്തിച്ചത്. രണ്ട് ഇന്ത്യക്കാർക്കും നറുക്കെടുപ്പിൽ ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. 377 സീരിസിലെ 0186 എന്ന ടിക്കറ്റ് നമ്പറിന് ഉടമയായ പ്രവീണ പാലസിഹദ്കാ 378 സീരീസിലെ 0597 എന്ന ടിക്കറ്റ് നമ്പറിന് ഉടമയായ പുഷ്പരാജ് മുനിയൂർ എന്നിവർക്കാണ് ബൈക്ക് സമ്മാനം ലഭിച്ചത്. അതേസമയം ഇനിയും വിജയികളെ പ്രഖ്യാപിക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Read also:  സുഹൃത്തുക്കളുമായി ചേര്‍ന്ന് ടിക്കറ്റെടുത്തു; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് ലഭിച്ചത് കോടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button