തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അറിയിപ്പും വന്നു. ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം ജോസഫിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.. പി ജെ ജോസഫ് എഴുതി തന്നാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അഞ്ചാം തീയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേലിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ താന്‍ അച്ചടക്ക നടപടി എടുത്ത ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കുന്നത് പിളര്‍പ്പ് സംബന്ധിച്ച കേസില്‍ തിരിച്ചടിയാകുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇക്കാര്യം പിജെ യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
Post Your Comments