ഗുവാഹത്തി: 73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 21 പേർ പിടിയിൽ. ആസ്സാമിലെ ടിയോക് തേയിലത്തോട്ടത്തിൽ കഴിഞ്ഞ ശനിയാഴ്ച 250 പേരടങ്ങുന്ന സംഘമാണ് ഡോക്ടര്‍ ദേവന്‍ ദത്തയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിച്ച് ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. ഗുവാഹത്തി നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ജോര്‍ഹട്ടിലുള്ള തേയിലത്തോട്ടം സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോൾ മാനേജ്‍മെന്റ് പൂട്ടിയിട്ടിരിക്കുകയാണ്.
Also read : സ്‌കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു : വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമനായി രക്ഷപ്പെട്ടു
ശനിയാഴ്ച ഉച്ചയോടെയാണ് താത്കാലിക ജീവനക്കാരിയായ 33 കാരി സോമ്ര മജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഈ സമയം ഡോ. ദത്ത ആശുപത്രിയില്‍ ഇല്ലായിരുന്നു, ഫാര്‍മസിസ്റ്റും അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഉപ്പുവെള്ളം നല്‍കിയെങ്കിലും തൊഴിലാളി മരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡോ. ദത്ത എത്തിയപ്പോള്‍ പ്രകോപിതരായ തൊഴിലാളികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. ശേഷം ആശുപത്രിയിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും, ജനക്കൂട്ടം ഗ്ലാസ് കഷ്ണം കൊണ്ട് അദ്ദേഹത്തിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. പോലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഡോക്ടര്‍ കൊല്ലപ്പെടുകയായിരുന്നു.
Post Your Comments