ന്യൂഡല്‍ഹി: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ടിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസാ സന്ദേശം.
ALSO READ: രാജ്യത്തെ വാഹന വിപണി കൂപ്പുകുത്തുന്നു; ട്രാക്ടറിനും ആവശ്യക്കാരില്ല
രാഷ്ട്രപതി രാംനാഥ് കോവിന്ദും ട്വിറ്ററിലൂടെയാണ് ആശംസയറിച്ചത്. ഭഗവാന്‍ ഗണേശന്റെ അനുഗ്രഹത്താല്‍ എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ജനങ്ങള്‍ക്ക് വിനായക ചതുര്‍ത്ഥി ആശംസകള്‍ അറിയിച്ചു. എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്നാണ് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, രാജ്യത്തെങ്ങും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനം എന്ന നിലയില്‍ മഹാരാഷ്ട്രയില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുംബെയിലുടനീളം 40,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത വകുപ്പ് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പിആര്‍ഒ പ്രണയ് അശോക് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനായി മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് അന്തര്‍ വകുപ്പ്തല ഏകോപനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ് മുതലായ വകുപ്പുകളുടെ സഹായവും മുംബൈയിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. 7,703 ഗണപതി മണ്ഡലങ്ങളാണ് പോലീസുമായി സഹകരിച്ച് ഉത്സവത്തിനായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ പിആര്‍ഒയുടെ കണക്കനുസരിച്ച് ഒരുലക്ഷത്തിഅറുപത്തിരണ്ടായിരം ഗണപതി മണ്ഡലങ്ങളും പതിനൊന്നായിരം ഗൗരി ഗണപതി മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന 129 സ്ഥങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments