
ദുബായ് :സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറായ കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ (33) ആണ് മരിച്ചത്. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പിതാവ്: കൃഷ്ണൻ. മാതാവ്: ഗീത. സഹോദരി: ഷൈമ.
Also read : സംഗീത സംവിധായകന്‍ എ.എ രാമചന്ദ്രന്‍ അന്തരിച്ചു
Post Your Comments