
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ചിലരുടെ കൈയ്യിലെ കളിപ്പാവ മാത്രമായിരുന്നു അദ്ദേഹമെന്നും ബിജെപി വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മന്‍മോഹന്‍ സിങ് സാമ്പത്തിക വിദഗ്ധനായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്വന്തം താത്പര്യങ്ങളും അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ അദ്ദേഹത്തെ കളിപ്പാവയായി ഉപയോഗിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ അദ്ദേഹം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി വക്താവ് ചോദിച്ചു. അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകള്‍ക്കൊപ്പം എത്തിച്ചു. മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയിട്ടു.
ജി.എസ്.ടിയിലൂടെയും നികുതി പരിഷ്‌കരണങ്ങളിലൂടെയുമാണ് ഇത് സാധ്യമായത്. അതിനാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ്.മോദി അധികാരത്തിലുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന ചിന്തയാണ് ഇന്ന് പൊതുവിലുള്ളത്. ലോകത്തെ ശക്തമായ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മോദിയുടെ നയങ്ങളുടെ ഫലമായി ഇന്ത്യ മാറി. ലോകം സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് സന്തോഷത്തോടെ പറയാന്‍ കഴിയും.
ശക്തമായ അടിത്തറയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ളതെന്നും ബിജെപി വക്താവ് അവകാശപ്പെട്ടു.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ മറുപടി ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. എങ്കിലും വീണ്ടും ഇതേ രീതിയിൽ ചർച്ചകൾ നടക്കുന്നതിനാലാണ് ബിജെപി വിശദീകരണവുമായി രംഗത്തെത്തിയത്.
Post Your Comments