
ആദൂര്‍•മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. കാനത്തൂര്‍ പയോലത്തെ മധുസൂദനന്റെ ഭാര്യ ശശിരേഖ (34)യെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം മക്കളെ സ്‌കൂളിലാക്കാന്‍ പോയ ശശിരേഖ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും മധുസൂദനന്‍ ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മധുസൂദനന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments