തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ് കൊല്ലം നഗരത്തിൽ സ്ഥാപിച്ചു. പളളിമുക്ക് കേക്ക്‌സ് ആന്‍ഡ് കേക്ക്‌സിനു മുന്നിലാണ് വിശക്കുന്നവർക്ക് അന്നം നൽകാൻ ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നത്. സന്നദ്ധ സംഘടനകളായ ദ് ഗുല്‍മോഹര്‍ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലുള്ളത്. വിശക്കുന്നവര്‍ക്ക് നേരിട്ട് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാൻ സാധിക്കും. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളിൽ ബാക്കി വരുന്ന ഭക്ഷണം എത്തിച്ചാൽ വിശന്ന് വലയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം ഇവിടെ നിന്നും കഴിക്കാൻ സാധിക്കും. ഭക്ഷണം വാങ്ങിയും ആളുകൾക്ക് ഇവിടെ വെക്കാവുന്നതാണ്. ഹാപ്പി ഫ്രിഡ്ജില്‍ എത്തുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും.
Read also: പ്രൈമറി സ്‌കൂളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ മാറിയിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്
Post Your Comments