
കോതമംഗലം: ബാങ്ക് വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലായ കുടുംബം ബന്ധു വീട്ടിലേക്ക് മാറി. കോഴിപ്പിള്ളിക്കു സമീപം പാറശാലപ്പടിയില്‍ ചാലില്‍ ശശി 6 വര്‍ഷം മുന്‍പു നിര്‍മിച്ച തേയ്ക്കാത്ത വീടിന്റെ മുകളിലത്തെ നിലയാണ് തകര്‍ന്ന് അപകടാവസ്ഥയിലായത്. മുകളിലത്തെ നില സണ്‍ ഷേഡിലേക്ക് പതിച്ച നിലയിലാണ്. ഭിത്തിയില്‍ പലഭാഗത്തും വിള്ളല്‍വീണ് വീട്ടില്‍ താമസിക്കാന്‍ പറ്റാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ സംഭവം.
READ ALSO: യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറിയുള്ളത്; ജ്യുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഈ സമയത്ത് ശശിയുടെ ഭാര്യയും 2 മക്കളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട ഇവര്‍ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. കൂലിപ്പണിക്കാരനായ ശശി സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്താണു വീടു നിര്‍മിച്ചത്. പണം തീര്‍ന്നതിനാല്‍ പാതിവഴിയില്‍ വീടുനിര്‍മാണം ഉപേക്ഷിച്ചു. വായ്പ തുക തിരിച്ചടക്കാന്‍ കഴിയാതെ ജപ്തിഭീഷണിയുടെ നിഴലില്‍ നില്‍ക്കുമ്പോഴാണ് വീടിന്റെ തകര്‍ച്ച. ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഇവര്‍.
READ ALSO: പതിവ് തെറ്റിച്ചില്ല , ഓണവിഭവങ്ങളുമായി വനവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
Post Your Comments