തൃശൂര്‍: ഗതാഗത നിയമം ലഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനൊരുങ്ങി തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര. ഇപ്പോൾ ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്ന് പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഹെല്‍മറ്റ് ധരിച്ചാല്‍ മുടിയല്ലേ പോകൂ തല പോകില്ലല്ലോ എന്നാണ് യതീഷ് ചന്ദ്ര പറഞ്ഞത്.
Read also: പൂര്‍ണ നഗ്നനായ മനുഷ്യന്‍ റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി
ഇന്ന് മുതലാണ് നിയമലംഘകരെ പിടികൂടാൻ ഗതാഗതവകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ഉടമയ്ക്ക് അനുഭവിക്കേണ്ടി വരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസം തടവും 10,000 രൂപ പിഴയാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15,000 രൂപയും തടവ് രണ്ട് വര്‍ഷവും ആകും. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Post Your Comments