കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരെന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ തര്‍ക്കം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന പി ജെ ജോസഫിന്റെ വാദത്തിന് വഴങ്ങേണ്ടെന്ന് ജോസ് കെ മാണി വിഭാഗത്തില്‍ ധാരണ. പാലായില്‍ നിഷ ജോസ് കെ മാണിയെ തന്നെ മല്‍സരിപ്പിക്കാനാണ് ജോസ് പക്ഷത്തിലുള്ള തീരുമാനം. എന്നാല്‍ നിഷയെ മത്സരിപ്പിക്കില്ലെന്ന് പി.ജെ.ജോസഫും നിലപാട് കടുപ്പിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യം അനിശ്ചിതത്വത്തിലായി.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയാകുമോ എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി
പി ജെ ജോസഫിന് വഴങ്ങേണ്ടെന്നാണ് ജോസ് വിഭാഗത്തിലുയര്‍ന്ന പൊതുവായ അഭിപ്രായം. സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കം തുടര്‍ന്നാല്‍ നിഷയെ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിപ്പിക്കാനാണ് ധാരണ. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിഷയുടെ പേര് മാത്രമാകും ജോസ് പക്ഷം മുന്നോട്ടുവെക്കുകയെന്നും സൂചനയുണ്ട്. അതേസമയം, പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്. നിഷ ജോസ് കെ മാണിയെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസഫിനെ അംഗീകരിച്ചാല്‍ രണ്ടില ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പക്ഷം ഇന്നലെ തീരുമാനിച്ചിരുന്നത്.
Post Your Comments