കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെയ്ക്കുള്ള സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് എം വിഭാഗം ഇന്ന് പ്രഖ്യാപിയ്ക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേര് ഇന്ന് വൈകീട്ട് യുഡിഎഫിന് കൈമാറും. പട്ടികയില്‍ ഒരാളുടെ പേര് മാത്രമെ ഉണ്ടാകുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയുവുമായി ആശയക്കുഴപ്പമില്ലെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കും ജോസ് കെ മാണി പറഞ്ഞു.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ്: ചിഹ്നത്തെക്കുറിച്ച് വ്യക്തത നൽകി ഉമ്മൻ ചാണ്ടി
അതേസമയം, പാലായില്‍ നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകില്ലെന്ന് ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments