തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍നിന്ന് മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിനെയാണ് മാറ്റിയത്. പകരം അന്വേഷണ സംഘത്തിലെ എസ്പി എ. ഷാനവാസിന് ചുമതല നൽകി. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. രണ്ടു ദിവസം മുൻപാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിര്‍ദ്ദേശം പോലീസ് തലപ്പത്ത് നിന്ന് വന്നത്.
Read also: ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി ആരംഭിച്ചു
Post Your Comments