ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ അതിർത്തിപ്രദേശങ്ങളിൽ സന്ദർശനം നടത്തി കരസേനാ തലവൻ ജനറൽ ബിപിൻ റാവത്ത്. പൂഞ്ച്, രജൗരി ജില്ലകളിലെ അതിർത്തിപ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ, നുഴഞ്ഞുകയറ്റശ്രമങ്ങൾ, അതിർത്തിക്കപ്പുറത്തുനിന്നുള്ള പ്രകോപനപരമായ നടപടി എന്നിവ സംബന്ധിച്ച് സേനാംഗങ്ങളുമായി ചർച്ച ചെയ്തു.
#JammuAndKashmir: Chief of Army Staff, General Bipin Rawat visited troops on the Line of Control to review prevailing situation and operational readiness of the units of White Knight Corps, earlier today. pic.twitter.com/diIUsNDarO
— ANI (@ANI) August 31, 2019
നിയന്ത്രണരേഖയിലെ സുരക്ഷാസാഹചര്യങ്ങളും ഇതോടൊപ്പം വിലയിരുത്തി. പാക്കിസ്ഥാൻ തുടർച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രതിരോധ നടപടികളെക്കുറിച്ച് ജനറൽ റാവത്ത് വിശദീകരിച്ചുവെന്നും കരസേനാ വൃത്തങ്ങൾ അറിയിച്ചു. നോർത്തേൺ കമാൻഡ് തലവൻ ലഫ്. ജനറൽ റൺബിർ സിംഗ്, ലഫ്. ജനറൽ പരംജിത് സിംഗ് സംഗ തുടങ്ങിയവർ കരസേനാ തലവനൊപ്പമുണ്ടായിരുന്നു.
Also read : പാകിസ്ഥാന് യുദ്ധഭീഷണിയില്‍ നിന്നും പിന്നോട്ടു മാറി; സമാധാനത്തിന് പുതിയ ഫോര്‍മുലയുമായി ഖുറേഷി
Indian Army: Army Chief General Bipin Rawat looks across Line of Control (LoC) into Pakistan Occupied Kashmir (PoK). He reviewed the operational preparedness of the formations deployed on Indo-Pakistan border during his visit to Northern Command on 30 and 31 August. pic.twitter.com/U9gogEozg5
— ANI (@ANI) August 31, 2019
Post Your Comments