USALatest NewsInternational

അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അ​ഞ്ച് പേ​ർ കൊല്ലപ്പെട്ടു : പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നിരവധി പേർക്ക് പരിക്ക്

ടെ​ക്സ​സ്: വെടിവയ്‌പിൽ അ​ഞ്ച് പേ​ർ കൊല്ലപ്പെട്ടു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​ങ്ങ​ളാ​യ ഒ​ഡേ​സ​യി​ലും മി​ഡ്‌​ല​ൻ​ഡി​ലു​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 3.17 ന് അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ച് ആ​ളു​ക​ൾ​ക്കു നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മൂന്നു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് വ​ധി​ച്ചു.

Also read : ഏറ്റുമുട്ടലിൽ 35 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച ടൊ​യോ​ട്ട കാ​ർ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. കാ​ർ ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ഡ്രൈ​വ​ർ വെ​ടി​വ​ച്ച് കൊലപ്പെടുത്തി. ശേഷം യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​മെന്റ് വാ​ൻ ത​ട്ടി​യെ​ടു​ത്ത് അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ഒ​ഡേ​സ​യി​ലേ​ക്ക് ഓ​ടി​ച്ചു​പോ​യി.പോ​ലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ക​യും ഒ​ഡേ​സ​യി​ലെ സി​നി​മ തി​യ​റ്റ​റി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു​വ​ച്ച് ഇ​യാ​ളെ വെ​ടി​വ​ച്ചു​വീ​ഴ്ത്തു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button