കൊല്ലം: വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം. ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും അയല്‍വാസിയെയുമാണ് നാലംഗ സംഘം മര്‍ദിച്ചത്. കൊല്ലം അഞ്ചലിലാണ് സംഭവം.
Read Also : ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത് കോടികളുടെ പണം : പ്രമുഖ ചിട്ടികമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം പിടിയില്‍
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് മുഖം മൂടി അണിഞ്ഞ സംഘം വീടു കയറി ആക്രമിച്ചത്. ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഓട്ടോ ്രൈഡവറും പുത്തയം തൈക്കാവ് സ്വദേശിയുമായ ബിനുവിനെ സംഘം മാരാകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ബിനുവിന്റെ അച്ഛന്‍ ജനാര്‍ദനനെയും ഭാര്യ സുവര്‍ണയെയും അയല്‍വാസി ദീപയെയും സംഘം മര്‍ദിച്ചു. പരിക്കേറ്റ നാല് പേരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
Post Your Comments