ന്യൂഡല്‍ഹി : പ്രതിഷേധക്കാരുടേയും എതിരാളികളുടേയും വായ അടപ്പിച്ച് കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നയം വിജയിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ സ്വിസ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് കൈമാറും. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകളുള്ള ഇന്ത്യക്കാരുടെയെല്ലാം വിവരങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് ഞായറാാഴ്ച മുതലാണ് ഇന്ത്യയ്ക്ക് ലഭ്യമാകുക. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ള വിവര വിനിമയ കരാര്‍ ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നതോടുകൂടിയാണ് ഈ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാകുക.
Read Also : അനധികൃത സ്വത്ത് സമ്പാദനം, ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും
കള്ളപ്പണത്തിനെതിരേയുള്ള ഒരു വന്‍ ചുവടുവയ്പ്പാണിതെന്നും ‘സ്വിസ് ബാങ്ക് രഹസ്യ’ യുഗം സെപ്റ്റംബര്‍ മുതല്‍ അവസാനിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പറഞ്ഞു. ജി 20 രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് എക്‌ണോമിക് ഡെവലപ്‌മെന്റ് ആന്‍ഡ് കോര്‍പ്പറേഷന്‍ എന്ന സംഘടനയും ചേര്‍ന്നാണ് ഓട്ടോമാറ്റിക് എക്‌സ്ചേഞ്ച് ഓഫ് ഫിനാന്‍ഷ്യല്‍ അക്കൌണ്ട് ഇന്‍ഫൊര്‍മേഷന്‍ എന്ന സംവിധാനം രൂപപ്പെടുത്തിയിരിയ്ക്കുന്നത്. നികുതിവെട്ടിപ്പ് ലോകമെമ്പാടും പടരുന്നതുകൊണ്ട് അതിനു തടയിടാനാണ് ഈ സംവിധാനം അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച് നടപ്പിലാക്കുന്നത്.
‘സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ നിവാസികളുടെ കൈവശമുള്ള എല്ലാ സാമ്പത്തിക അക്കൗണ്ടുകളുടേയും 2018 വരെയുള്ള കലണ്ടര്‍ വര്‍ഷത്തിന്റെ വിവരങ്ങളും ഇന്ത്യക്ക് ലഭിക്കും. പ്രത്യേക കേസുകളില്‍ ഇന്ത്യ ഉന്നയിച്ച നികുതി വിവരങ്ങള്‍ കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് റോബർട് വാധ്‍ര ഹാജരായി
കള്ളപ്പണവും നികുതിവെട്ടിപ്പും വിദേശനാണ്യവിനിമയച്ചട്ടം ലംഘിച്ച് പണം കടത്തുന്നതും അഴിമതിയുമെല്ലാം ഇതുവരെ ആശ്രയിച്ചിരുന്നത് സ്വിസ് ബാങ്കുകളെയായിരുന്നു. കേരളം പോലെയുള്ള ഒരു കൊച്ചു സംസ്ഥാനത്തില്‍ നിന്നുപോലും അനേകം അഴിമതിക്കാര്‍ക്ക് സ്വിസ് ബാങ്ക് അക്കൌണ്ടുകളുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിയ്ക്കുന്നത്. ഇതോടെ മലയാളികളടക്കമുള്ള പല പ്രമുഖരുടേയും എല്ലാ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിയ്ക്കും.
Post Your Comments